---
title: "#MAYousafali | ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി"
english_title: "#MAYousafali #met #Emir #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205596/mayousafali-met-emir-qatar"
published_at: "2024-05-16T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645c068d0af6_yusafali.jpg"
keywords: []
---

# #MAYousafali | ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

> **Lead Summary:** **ദോഹ: **നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എംഎ യൂ​സഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​

## Article Content

**ദോഹ: **നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുമായി ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എംഎ യൂ​സഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​

ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച മൂ​ന്നു​ ദിവസത്തെ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ​ വെ​ച്ചാ​ണ് അ​മീ​റു​മാ​യി യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയുമായും സാമ്പത്തിക ഫോറം വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205596/mayousafali-met-emir-qatar)