---
title: "#lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു "
english_title: "#severely #burned; #Expatriate #dies after #struck #lightning #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205663/severely-burned-expatriate-dies-after-struck-lightning-kuwait"
published_at: "2024-05-16T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646121ec41d0_OP.jpg"
keywords: []
---

# #lightning | ഗുരുതരമായി പൊള്ളലേറ്റു; കുവൈത്തിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: [ ** കുവൈത്തിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ ** കുവൈത്തിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു.

ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സംഘവും ഫോറൻസിക് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

മിന്നലേറ്റ് മാരകമായി പൊള്ളലേറ്റുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.

കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് വിഭാ​ഗത്തിലേക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205663/severely-burned-expatriate-dies-after-struck-lightning-kuwait)