കുവൈത്ത് സിറ്റി: (gccnews.com) അശ്രദ്ധയോടെ വാഹനം ഓടിക്കുകയും മറ്റുള്ളവരുടെ ജീവനു ഭീഷണി സൃഷ്ടിക്കുകയും ചെയ്ത വാഹനം പിടിച്ചെടുത്തു.
റോഡിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ ശബ്ദത്തിലും വേഗതയിലുമാണ് റോഡിൽ കാർ ഓടിക്കുകയും വട്ടം കറക്കുകയും ചെയ്തിരുന്നത്.
വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടിയെന്നും ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സാങ്കേതിക പരിശോധന വിഭാഗം പരിശോധിച്ചതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നും നിയമനടപടി സ്വീകരിച്ചുവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ കാത്തുസൂക്ഷിക്കണമെന്നും അശ്രദ്ധരായി വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
#Impounded #carelessdriving