---
title: " സൗദി അറേബ്യയില്‍ ​വന്‍ ലഹരിമരുന്ന"
english_title: "The biggest drug in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206/the-biggest-drug-in-saudi-arabia"
published_at: "2021-09-23T18:13:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c768f6016b_Untitled-4.jpg"
keywords: []
---

#  സൗദി അറേബ്യയില്‍ ​വന്‍ ലഹരിമരുന്ന

> **Lead Summary:** **റിയാദ് :** സൗദി അറേബ്യയിലെ ജിസാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 196 കിലോഗ്രാം ഹാഷിഷുമായി സ്വദേശി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

## Article Content

**റിയാദ് :** സൗദി അറേബ്യയിലെ ജിസാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 196 കിലോഗ്രാം ഹാഷിഷുമായി സ്വദേശി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

കാറിനുള്ളിലെ രഹസ്യ അറയിലാണ് 40കാരനായ പൗരന്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ഇതിന് പുറമെ ലഹരിമരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഖാട്ട് എന്ന ചെടിയും ലൈസന്‍സില്ലാത്ത ഒരു തോക്കും ആറ് വെടിയുണ്ടകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പിടികൂടിയ പ്രതി കസ്റ്റഡിയിലാണ്. വിചാരണ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206/the-biggest-drug-in-saudi-arabia)