---
title: "#accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു "
english_title: "#Road #accident #duty;#Two #policeofficers #died #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206037/road-accident-dutytwo-policeofficers-died-uae"
published_at: "2024-05-18T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664889174ec12_T5.jpg"
keywords: []
---

# #accident | ഡ്യൂട്ടിക്കിടെ റോഡപകടം; യുഎഇയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു 

> **Lead Summary:** **അബുദാബി: [ **യുഎഇയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.

## Article Content

**അബുദാബി: [ **യുഎഇയില്‍ റോഡപകടത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പൊ​ലീ​സ്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അബുദാബിയിലെ ശൈഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായത് സംബന്ധിച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അപകടമെന്ന് അബുദാബി പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

മ​ര​ണാ​ന​ന്ത​ര​മാ​ണ്​ ഇ​രു​വ​രേ​യും ല​ഫ്​​റ്റ​ന​ന്‍റ്​ പ​ദ​വി​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​ത്.

ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ ശൈ​ഖ്​ സെ​യ്​​ഫ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ മ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ മെ​ഡ​ൽ ഓ​ഫ്​ ഡ്യൂ​ട്ടി സ​മ്മാ​നി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഇവര്‍ കാ​ണി​ച്ച ആ​ത്മാ​ർ​ഥ​ത​യും ആ​ത്മ​സ​മ​ർ​പ്പ​ണ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206037/road-accident-dutytwo-policeofficers-died-uae)