---
title: "#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ "
english_title: "#Financialfraud: #Five #people #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206394/financialfraud-five-people-arrested"
published_at: "2024-05-20T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afc4bda85f_fggg.jpg"
keywords: []
---

# #Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: [ ** സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ അ​ഞ്ച്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​താ​യി ഉ​ത്ത​ര മേ​ഖ​ല ​പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [ ** സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ അ​ഞ്ച്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​താ​യി ഉ​ത്ത​ര മേ​ഖ​ല ​പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു.

ഓ​​ൺ​ലൈ​ൻ വ​ഴി മൊ​ബൈ​ലും ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളും കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കു​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​താ​ണ്​ ഓ​ൺ​ലൈ​ൻ വ​ഴി പ​ണ​മ​ട​ച്ച്​ ഓ​ർ​ഡ​ർ ന​ൽ​കി​യ​വ​ർ​ക്ക്​ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഉ​പ​ക​ര​ണ​ങ്ങ​ളോ അ​തു​മ​ല്ലെ​ങ്കി​ൽ ഒ​ഴി​ഞ്ഞ ബോ​ക്​​സു​ക​ളോ ന​ൽ​കി ക​ബ​ളി​പ്പി​ച്ച​ത്.

പ​രാ​തി ​പ്ര​കാ​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

​ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206394/financialfraud-five-people-arrested)