---
title: "#arrest | കുവൈത്തിൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​ത് പേ​ർ പി​ടി​യി​ൽ "
english_title: "#Nine #people #arrested #drugs #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/206572/nine-people-arrested-drugs-kuwait"
published_at: "2024-05-21T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c2b05eed7b_app.jpg"
keywords: []
---

# #arrest | കുവൈത്തിൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​ത് പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ ഒ​മ്പ​ത് പേ​ർ പി​ടി​യി​ലാ​യി.

രാ​സ​വ​സ്തു​ക്ക​ൾ, ഷാ​ബു, ഹാ​ഷി​ഷ്, മ​രി​ജു​വാ​ന എ​ന്നി​വ അ​ട​ക്കം ഏ​ക​ദേ​ശം ഒ​മ്പ​ത് കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നു​ക​ൾ, 5,600 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, 314 കു​പ്പി മ​ദ്യം, വി​ൽ​പ​ന​യി​ൽ നി​ന്ന് ല​ഭി​ച്ച പ​ണം എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ ക​ട​ത്തി​നും ദു​രു​പ​യോ​ഗ​ത്തി​നും വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

ല​ഹ​രി​ക്ക​ട​ത്ത്, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

മ​യ​ക്കു മ​രു​ന്നു​ക​ളു​ടെ​യും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​ടെ​യും ഡീ​ല​ർ​മാ​രെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/206572/nine-people-arrested-drugs-kuwait)