കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു

കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു
Jan 13, 2022 08:48 PM | By Vyshnavy Rajan

മനാമ : ബഹ്റൈനില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ രഹസ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ.

ഒരു അമേരിക്കന്‍ പൗരനും രണ്ട് ബഹ്റൈന്‍ സ്വദേശികളും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് ഹൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിന്യായത്തില്‍ പറയുന്നത്.

അമേരിക്കന്‍ പൗരന്റെ അസാന്നിദ്ധ്യത്തിലാണ് വിധി പ്രസ്‍താവിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള കമ്പനിയില്‍ മാനേജരായി ജോലി ചെയ്‍തിരുന്ന 45 വയസുകാരനായ ബഹ്റൈന്‍ സ്വദേശിയും 67 കാരനായ തന്റെ സഹപ്രവര്‍ത്തകനായ അമേരിക്കന്‍ പൗരനുമായി ചേര്‍ന്നാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി മറ്റൊരു ബഹ്റൈന്‍ പൗരന് നല്‍കിയത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ സ്ഥാപനവുമായി ചില കരാറുകളുണ്ടായിരുന്നു. അവിഹിതമായി നേട്ടമുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കമ്പനിയുടെ രഹസ്യങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്.

കേസില്‍ അമേരിക്കന്‍ പൗരനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അയാളുടെ അസാന്നിദ്ധ്യത്തിലാണ് വിധി പറഞ്ഞത്. ഇയാള്‍ അറസ്റ്റിലായാല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം തങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിക്കുപ്പെടുന്ന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നവ തന്നെയായിരുന്നുവെന്ന് പ്രതികള്‍ വാദിച്ചു. എന്നാല്‍ മൂവരും കുറ്റക്കാരാണെന്നതിന് ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

സര്‍ക്കാര്‍ രഹസ്യങ്ങള്‍ സ്വകാര്യ കമ്പനിക്കായി ചോര്‍ത്തിയെന്ന പരാതി രാജ്യത്തെ അഴിമതി വിരുദ്ധ ഡയറക്ടറേറ്റാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

2014 മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവന്നിരുന്ന മാനേജരുടെ കൈവശം കമ്പനിയുടെ സുപ്രധാന വിവരങ്ങളുണ്ടായിരുന്നുവെന്നും ഇത് ഇയാള്‍ സ്വകാര്യ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി.

Three people have been sentenced in Bahrain for leaking company secrets

Next TV

Related Stories
#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

Apr 20, 2024 05:46 PM

#death | പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ അന്തരിച്ചു

മസ്കത്ത്​ ഗാലയിൽ ആറ്​ വർഷമായി പെട്രോൾ പമ്പിൽ ജോലി ചെയ്തു...

Read More >>
#arrest | മനുഷ്യക്കടത്ത്; ഒമാനിൽ രണ്ടുപേർ പിടിയിൽ

Apr 20, 2024 05:42 PM

#arrest | മനുഷ്യക്കടത്ത്; ഒമാനിൽ രണ്ടുപേർ പിടിയിൽ

ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ...

Read More >>
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
Top Stories










News Roundup