ഒമാനില്‍ 207 പുതിയ കൊവിഡ് രോഗികള്‍

മസ്‍കത്ത്: ഒമാനില്‍ ഇന്ന് 207 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് .എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 521 ആയി.

അതേസമയം 1433 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 167 പേര്‍ സ്വദേശികളും 40 പേര്‍ പ്രവാസികളുമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,787 ആയി.

ഇതില്‍ 76,124 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച ജാഗ്രതാ നടപടികള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

READALSO:സന്ദര്‍ശ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് യുഎഇ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *