---
title: "യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "covid to 329 more in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207/covid-to-329-more-in-the-uae"
published_at: "2021-09-23T20:11:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614c929389e2a_corona.jpg"
keywords: []
---

# യുഎഇയില്‍ 329 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയില്‍ പുതിയതായി 329 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 401 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

## Article Content

**അബുദാബി : **യുഎഇയില്‍ പുതിയതായി 329 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 401 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,82,897 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,972 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 7,26,035 പേര്‍ രോഗമുക്തരാവുകയും 2,083 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 5,854 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207/covid-to-329-more-in-the-uae)