സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് ജീവപര്യന്തം തടവുശിക്ഷ

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് ജീവപര്യന്തം തടവുശിക്ഷ
Jan 14, 2022 08:12 AM | By Anjana Shaji

ദുബൈ : സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ 34കാരനായ യുവാവിനെ ദുബൈ പ്രാഥമിക കോടതി( Dubai Court of First Instance) ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു.

ശിക്ഷാ കാലാവധിക്ക് ശേഷം ഏഷ്യക്കാരനായ(Asian) ഇയാളെ നാടുകടത്തും. സുഹൃത്ത് നിര്‍ബന്ധപൂര്‍വ്വം പ്രതിയുടെ സഹോദരിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലനടത്തിയതിന് പിന്നിലെ കാരണം.

തന്റെ സഹോദരിയുമായി ബന്ധം സ്ഥാപിക്കാന്‍ സുഹൃത്ത് ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതി ഇയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ കൊലപാതക വിവരം ലഭിച്ചു. സിഐഡി സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് അറസ്റ്റിലാകുന്നത്. കൊല്ലപ്പെട്ട ആള്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയ സഹോദരിയുമായി കൊല്ലപ്പെട്ട സുഹൃത്ത് ഫോണിലൂടെ സംസാരിക്കുന്നതായി പ്രതി കണ്ടെത്തി. അടുപ്പം പുലര്‍ത്താന്‍ സഹോദരിയെ സുഹൃത്ത് നിര്‍ബന്ധിക്കുകയും ഇത് പറഞ്ഞ് ശല്യം ചെയ്യുകയുമായിരുന്നെന്ന് യുവാവ് പറഞ്ഞു.

സഹോദരിയുമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുഹൃത്തിനോട് പറഞ്ഞെങ്കിലും അയാള്‍ ഫോണിലൂടെയുള്ള സംസാരം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനോട് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും ജബല്‍ അലിയിലെ മരുഭൂമിയിലെത്താനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അവിടെയെത്തിയ സുഹൃത്തിനെ കത്രികയും കത്തിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തി. കേസ് പരിഗണിച്ച പ്രാഥമിക കോടതി പ്രതിക്ക് ജീവപര്യന്തം തടവും നാടുകടത്തലും വിധിക്കുകയായിരുന്നു.

Expatriate man sentenced to life in prison for killing friend

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories