---
title: "#arrest | സിക്ക് ലീവ് രേഖകളില്‍ കൃത്രിമം കാണിച്ചു; കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍"
english_title: "#falsified #sick #leave #documents #man #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208139/falsified-sick-leave-documents-man-arrested-kuwait"
published_at: "2024-05-28T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655968172100_arrest.jpg"
keywords: []
---

# #arrest | സിക്ക് ലീവ് രേഖകളില്‍ കൃത്രിമം കാണിച്ചു; കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിൽ ഒരാൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിൽ ഒരാൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, കള്ളപ്പണവും വ്യാജ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഡിപ്പാർട്ട്മെന്‍റ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.

വിദേശത്തുള്ള രണ്ട് വ്യക്തികളുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സിക്ക് ലീവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതിനാണ് ഇയാളെ പിടികൂടിയത്.

ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208139/falsified-sick-leave-documents-man-arrested-kuwait)