---
title: "#DEATH | കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ കുഴഞ്ഞ് വീണ് മരിച്ചു "
english_title: "#Koduvalli #native #Kozhikode #fell #died #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208229/koduvalli-native-kozhikode-fell-died-qatar"
published_at: "2024-05-28T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655f072d59e4_IIIII.jpg"
keywords: []
---

# #DEATH | കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ കുഴഞ്ഞ് വീണ് മരിച്ചു 

> **Lead Summary:** **ദോഹ: [ ** ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു.

## Article Content

**ദോഹ: [ ** ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു.

കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹമദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

രാവിലെ 9.30ന് പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208229/koduvalli-native-kozhikode-fell-died-qatar)