ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയ്‍ക്ക് സാധ്യത

ഒമാനില്‍ നാളെ മുതല്‍ വീണ്ടും മഴയ്‍ക്ക് സാധ്യത
Jan 14, 2022 08:25 PM | By Vyshnavy Rajan

മസ്‍കത്ത് : വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനമര്‍ദം കാരണമുള്ള മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിലും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴയ്‍ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനില്‍ അറിയിച്ചിരിക്കുന്നത്.

ജനുവരി 15 മുതല്‍ ഏതാനും ദിവസങ്ങളില്‍ ഇപ്പോഴത്തെ ന്യൂനമര്‍ദത്തിന്റെ സ്വാധീനം നിലനില്‍ക്കുമെന്നാണ് പ്രവചനം. യുഎഇയിലും ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിരുന്നു.

ജനുവരി 15 മുതല്‍ 19 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. യുഎഇയിലുടനീളം വെള്ളിയാഴ്‍ച കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ( ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്‍ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അബുദാബിയില്‍ അല്‍ ഷവാമീഖ്, അല്‍ ഷംഖ, ബനിയാസ്, അല്‍ റഹ്‍ബ, ശഖബൂത്ത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു‍.

അബുദാബിയിലെ നിരവധി റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗത വെള്ളിയാഴ്‍ച രാവിലെ 80 കിലോമീറ്ററായി പരമിതപ്പെടുത്തുകയും ചെയ്‍തു. യുഎഇയില്‍ രാത്രിയിലും കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കുമെന്നും പരമാവധി 35 കിലോമീറ്റവര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

It is likely to rain again in Oman from tomorrow

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories