---
title: "#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു "
english_title: "#heart #attack #native #malappuram #passed #away #sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208487/heart-attack-native-malappuram-passed-away-sharjah"
published_at: "2024-05-29T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657381ad3de7_gcc.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

## Article Content

**ദുബൈ: **മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

അജ്​മാനിൽ എംപയർ അഡ്വർടൈസിങ്​ ആൻഡ്​ ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

മൃതദേഹം അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച്​ വരുന്നതായി ‘ഹംപാസ്’​ പ്രവർത്തകർ അറിയിച്ചു. പാറമ്മൽ ഹംസയാണ് മുഹമ്മദ്​ ഹസന്റെ പിതാവ്​. മാതാവ്​: ആമിന. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208487/heart-attack-native-malappuram-passed-away-sharjah)