---
title: "#tobacco | കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി "
english_title: "#huge #stash #banned #tobacco #caught #trying #smuggle #Kuwait #Add"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/208754/huge-stash-banned-tobacco-caught-trying-smuggle-kuwait-add"
published_at: "2024-05-30T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66589a703e8a0_R5.jpg"
keywords: []
---

# #tobacco | കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​കൂ​ടി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​കൂ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​കൂ​ടി.

സാ​ല്‍മി പോ​ര്‍ട്ട് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 322 കാ​ർ​ട്ട​ന്‍ പു​ക​യി​ല​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ട​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ക​സ്റ്റം​സ് പോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ക​ന്ദ​രി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ര്‍ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​​ണ്ട​യ്‌​ന​റി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/208754/huge-stash-banned-tobacco-caught-trying-smuggle-kuwait-add)