---
title: "#fuelprice | ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു"
english_title: "#fuel #prices #month #june #been #announced #qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209038/fuel-prices-month-june-been-announced-qatar"
published_at: "2024-06-01T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a7bfc5d8e8_fuil.jpg"
keywords: []
---

# #fuelprice | ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

> **Lead Summary:** **ഖത്ത**റിൽ ജൂൺ മാസത്തേക്കുള്ള പ്രതിമാസ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ നിരക്കുകൾ മെയ് മാസത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടരും.

## Article Content

**ഖത്ത**റിൽ ജൂൺ മാസത്തേക്കുള്ള പ്രതിമാസ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ നിരക്കുകൾ മെയ് മാസത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടരും.

പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 ആയിരിക്കും നിരക്ക്. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാലായാരിക്കും.

ജൂണിൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ഈടാക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം പ്രീമിയം പെട്രോൾ വിലയിൽ ചില മാസങ്ങളിൽ ചെറിയ ഭേദഗതികൾ വരുത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209038/fuel-prices-month-june-been-announced-qatar)