---
title: "#accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു "
english_title: "#outofcontrol #car #overturned #causing #accident; #Three #Omani #nationals #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209140/outofcontrol-car-overturned-causing-accident-three-omani-nationals-died"
published_at: "2024-06-01T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665afb62cbeec_th.jpg"
keywords: []
---

# #accident | നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിഞ്ഞ് അപകടം; മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു 

> **Lead Summary:** **മസ്കത്ത്​: [ **ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട്​ മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു.

## Article Content

**മസ്കത്ത്​: [ **ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട്​ മൂന്ന്​ ഒമാനി പൗരൻമാർ മരിച്ചു.

ശനിയാഴ്ച രാവിലെയൊടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന്​ റേയാൽ ഒമാൻ പൊലീസ്​ അറിയിച്ചു.

നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക്​ മറിയുകയായിരുന്നു എന്നാണ്​ അനൗദ്യോഗിക വിവരം. മസ്കത്ത്​ ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ്​ അപകടത്തിൽപ്പെട്ടതെന്നാണ്​ അറിയാൻ കഴിയുന്നത്​.

അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലിസ്​ അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209140/outofcontrol-car-overturned-causing-accident-three-omani-nationals-died)