---
title: "#suicide  | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി "
english_title: "#expatriate #committedsuicide #setting #fire #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209245/expatriate-committedsuicide-setting-fire-kuwait"
published_at: "2024-06-02T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665bccabca92c_f.jpg"
keywords: []
---

# #suicide  | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിലെ ഹവല്ലി മേഖലയിൽ ഏഷ്യക്കാരനായ പ്രവാസി തീകൊളുത്തി ജീവനൊടുക്കി.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിലെ ഹവല്ലി മേഖലയിൽ ഏഷ്യക്കാരനായ പ്രവാസി തീകൊളുത്തി ജീവനൊടുക്കി.

സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ലഭിക്കുകയും ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.

എന്നാല്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രവാസി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴി നൽകി. പ്രോസിക്യൂഷൻറെ ഉത്തരവിനെ തുടർന്ന് ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209245/expatriate-committedsuicide-setting-fire-kuwait)