---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ മരിച്ചു  "
english_title: "#Heartattack: #Expatriate #Malayali #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209354/heartattack-expatriate-malayali-died-oman"
published_at: "2024-06-02T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c4cd03c364_6yu.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ മരിച്ചു  

> **Lead Summary:** **മസ്കറ്റ്: [ ** തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്കൂൾ റോഡിൽ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി ആണ് നിസ്‌വയിൽ വെച്ച് മരിച്ചത്.

## Article Content

**മസ്കറ്റ്: [ ** തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുന്നയൂർക്കുളം ചെമ്മണ്ണൂർ സ്കൂൾ റോഡിൽ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി ആണ് നിസ്‌വയിൽ വെച്ച് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് പത്തുദിവസത്തെ വിസിറ്റ് വിസയിൽ അദ്ദേഹം ഒമാനിലെത്തിയത്.

ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നേരത്തെ ഒമാനിൽ ജോലിചെയ്തിരുന്ന ആളാണ്.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ഐ.സി.എഫ്. വെൽഫയർ സമിതിയും ആക്സിഡൻ്റ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹികളും അറിയിച്ചു.

ഭാര്യ: കുഞ്ഞിമ്മു. മക്കൾ: നൂറിയ, നൗഫിയ, നജ്മൽ, നസ്‌ബ. ഖബറടക്കം ചമ്മന്നൂർ ജുമാമസ്‌ജിദ് ഖബർസ്‌ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209354/heartattack-expatriate-malayali-died-oman)