---
title: "#arrest | കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍"
english_title: "#man #arrested #kuwait #drugs #firearm"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209392/man-arrested-kuwait-drugs-firearm"
published_at: "2024-06-02T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c805286ada_kuwait.jpg"
keywords: []
---

# #arrest | കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്.

ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറന്‍റ് നിലവിലുണ്ടായിരുന്നു.

ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209392/man-arrested-kuwait-drugs-firearm)