---
title: "#eidholiday |ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത"
english_title: "#Feast  #Sacrifice #possible #get #nine #consecutive #days #leave #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209565/feast-sacrifice-possible-get-nine-consecutive-days-leave-oman"
published_at: "2024-06-03T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d807d2cfb4_holyday.jpg"
keywords: []
---

# #eidholiday |ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

> **Lead Summary:** **മസ്കത്ത്: ** ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന് ആകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. ഒ

## Article Content

**മസ്കത്ത്: ** ഒമാനില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16ന് ആകാന്‍ സാധ്യതയെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. ഒ

മാനിലും സൗദി അറേബ്യയിലും ജൂണ്‍ 15ന് അറഫ ദിനവും ജൂണ്‍ 16ന് ബലിപെരുന്നാളും ആകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് 'ഒമാന്‍ ഒബ്സര്‍വര്‍' റിപ്പോര്‍ട്ട് ചെയ്തു.

ഇതനുസരിച്ച് ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി ദിവസങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴം വരെയാകും.

ഇങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 23ന് ആകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

ബലിപെരുന്നാളിന്‍റെ പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ കൂടി കണക്കാക്കുമ്പോള്‍ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209565/feast-sacrifice-possible-get-nine-consecutive-days-leave-oman)