---
title: "#Stolen | ഇ​ല​ക്ട്രി​ക് വയറുകളും ഉപകരണങ്ങളും മോഷ്ടിച്ചു; ബഹ്റൈനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ "
english_title: "#Stolen #electricalwires #equipment; #Three #people #arrested #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209626/stolen-electricalwires-equipment-three-people-arrested-bahrain"
published_at: "2024-06-03T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc7194b1dc_GGG.jpg"
keywords: []
---

# #Stolen | ഇ​ല​ക്ട്രി​ക് വയറുകളും ഉപകരണങ്ങളും മോഷ്ടിച്ചു; ബഹ്റൈനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ 

> **Lead Summary:** **മ​നാ​മ: [ ** ബഹ്റൈനില്‍ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​ കേസില്‍ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [ ** ബഹ്റൈനില്‍ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​ കേസില്‍ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 12,000 ദിനാ​ർ വി​ല​യു​ള്ള വ​സ്തു​ക്ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ച്ച ചി​ല വ​സ്തു​ക്ക​ൾ പ്ര​തി​ക​ൾ വി​ല്‍പ്പന നടത്തിയതായും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബാ​ക്കി​യു​ള്ള​വ ഷി​പ്പി​ങ് ക​ണ്ടെ​യ്‌​ന​റി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്‌​ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തും അ​റ​സ്‌​റ്റ് ചെ​യ്ത​തും.

വി​ൽ​ക്കാ​ത്ത മോ​ഷ​ണ വ​സ്തു​ക്ക​ൾ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​ച്ചെ​ടു​ത്തു. കേ​സ് പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന് കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209626/stolen-electricalwires-equipment-three-people-arrested-bahrain)