---
title: "#Violation | നി​യ​മ​ലം​ഘ​നം: മൂ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​ പി​ഴ "
english_title: "#Violation: #Three #real #estate #companies #fined"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209889/Violation-Three-real-estate-companies-fined"
published_at: "2024-06-04T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f3f02459ae_tgf.jpg"
keywords: []
---

# #Violation | നി​യ​മ​ലം​ഘ​നം: മൂ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​ പി​ഴ 

> **Lead Summary:** **ദു​ബൈ: [**ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ്രോ​ജ​ക്ടു​ക​ളു​ടെ മാ​ർ​ക്ക​റ്റി​ങ്​​ ന​ട​ത്തി​യ മൂ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​​ ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം വീ​തം പി​ഴ ചു​മ​ത്തി.

## Article Content

**ദു​ബൈ: [**ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ്രോ​ജ​ക്ടു​ക​ളു​ടെ മാ​ർ​ക്ക​റ്റി​ങ്​​ ന​ട​ത്തി​യ മൂ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ൾ​ക്ക്​​ ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം വീ​തം പി​ഴ ചു​മ​ത്തി.

സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​ര്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഓ​ഫ്​ പ്ലാ​ൻ പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന പ​ണം റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡെ​വ​ല​പ്​​​മെ​ന്‍റ്​ എ​സ്​​ക്രോ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണം.

ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഓ​ഫ്​ പ്ലാ​ൻ പ്രോ​ജ​ക്ടു​ക​ൾ ലൈ​സ​ൻ​സു​ള്ള​തും എ​സ്​​ക്രോ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തു​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​യ​ന്ത്ര​ണ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ൽ അ​ലി നി​ക്ഷേ​പ​ക​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ REST ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഇ​ത്​ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും.****

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209889/Violation-Three-real-estate-companies-fined)