210 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ കപ്പൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു

കുവൈത്ത് സിറ്റി  :  210 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനുമായി ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ഷാർദുൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

8 ഐ‌എസ്‌ഒ ടാങ്കുകളും 2 സെമി ട്രെയിലറുകളും 1200 ഓക്സിജൻ സിലിണ്ടറുകളുമാണ് കപ്പലിൽ ഉള്ളത്.

കുവൈത്തിലെ ഇന്ത്യൻ സമൂഹം സ്വരൂപിച്ചതാണ് അവ.

കുവൈത്ത് സർക്കാരിന്റെ മേൽനോട്ടത്തിൽ വിമാനത്തിലും കപ്പലുകളിലുമായി ഓക്സിജൻ ഉൾപ്പെടെ വസ്തുക്കൾ ഡൽഹി, മംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ എത്തിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *