---
title: "#drowned | ബീ​ച്ചി​ൽ നീ​ന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; സം​ഭ​വ​ത്തി​ൽ അ​​ന്വേ​ഷ​ണം "
english_title: "#youngman #drowned #swimming #beach; #Investigation #event"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210101/youngman-drowned-swimming-beach-investigation-event"
published_at: "2024-06-05T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666079486847e_6.jpg"
keywords: []
---

# #drowned | ബീ​ച്ചി​ൽ നീ​ന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു; സം​ഭ​വ​ത്തി​ൽ അ​​ന്വേ​ഷ​ണം 

> **Lead Summary:** **ഷാ​ർ​ജ: [ ** അ​ൽ മം​സാ​ർ ബീ​ച്ചി​ൽ നീ​ന്ത​ലി​നി​ടെ ഇ​ന്ത്യ​ക്കാ​ര​ൻ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സ്​ അ​​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

## Article Content

**ഷാ​ർ​ജ: [ ** അ​ൽ മം​സാ​ർ ബീ​ച്ചി​ൽ നീ​ന്ത​ലി​നി​ടെ ഇ​ന്ത്യ​ക്കാ​ര​ൻ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സ്​ അ​​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​. 25കാ​ര​നാ​ണ്​ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30നാ​ണ്​ സം​ഭ​വം ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

ഉ​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സും​ പ​ട്രോ​ൾ സം​ഘ​വും റ​സ്ക്യൂ ടീ​മും ചേ​ർ​ന്നാ​ണ്​ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ട​ലി​ൽ നി​ന്നെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​രി​ച്ച​യാ​ളു​ടെ പേ​രും മ​റ്റ്​ വി​വ​ര​ങ്ങ​ളും പൊ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബു​ഹൈ​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ട​ലി​ൽ മു​ങ്ങി​പ്പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ റ​സ്ക്യൂ ടീ​മി​നെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക്​ അ​യ​ക്കാ​നും വേ​ഗ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

നീ​ന്തു​മ്പോ​ൾ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ൾ മാ​ത്രം നീ​ന്ത​ലി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210101/youngman-drowned-swimming-beach-investigation-event)