---
title: "#KMCC | തിരഞ്ഞെടുപ്പ് വിജയം കെഎംസിസി സമുചിതമായി ആഘോഷിച്ചു  "
english_title: "#KMCC #duly #celebrated #election #victory"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210346/kmcc-duly-celebrated-election-victory"
published_at: "2024-06-06T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661a4c77e4e8_ki.jpg"
keywords: []
---

# #KMCC | തിരഞ്ഞെടുപ്പ് വിജയം കെഎംസിസി സമുചിതമായി ആഘോഷിച്ചു  

> **Lead Summary:** > **മനാമ: [ ** ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അപ്രമാദിത്യ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി സി ബഹ്റൈൻ സംഘടിപ്പിച്ച "വിജയാരവം " ആഘോഷപരിപാടികൾ ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.

## Article Content

> **മനാമ: [ ** ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിലും കേരളത്തിൽ യു ഡി എഫ് മുന്നണിയുടെ അപ്രമാദിത്യ വിജയത്തിലും സന്തോഷം രേഖപ്പെടുത്തി കൊണ്ട് കെ എം സി സി ബഹ്റൈൻ സംഘടിപ്പിച്ച "വിജയാരവം " ആഘോഷപരിപാടികൾ ജനബാഹുല്യംകൊണ്ട് ശ്രദ്ധേയമായി.

ഓരോ പാർലിമെൻ്റ് മണ്ഡലങ്ങളും ഉൾപ്പെടുന്ന അതാത് ജില്ല കമ്മിറ്റികൾ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തിൽ പങ്കാളികളായി.

കുട്ടികളും സ്ത്രീകളും നിറസാന്നിദ്ധ്യമായിരുന്ന സദസ്സിൽ വിജയാരവത്തിന് കലാപ്രകടനങ്ങളും കൊഴുപ്പേകി. കെ എം സി സി ബഹ്റൈൻ ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു.

ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.

ആക്റ്റിംങ്ങ് പ്രസിഡൻ്റ് എ പി ഫൈസൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളികുളങ്ങര മുൻ സംസ്ഥാന പ്രസിഡൻ് എസ് വി ജലീൽ, കോൺഗ്രസ്‌ നേതാവ് പ്രമോദ് കോട്ടപ്പള്ളി ആശംസകളർപ്പിച്ചു.

സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, സലിം തളങ്കര, കെ കെ സി മുനീർ, ഷരീഫ് വില്ല്യാപ്പിള്ളി, റഫീഖ് തോട്ടക്കര, ഷാജഹാൻ പരപ്പൻപോയിൽ, ഗാഫുർ കൈപ്പ മംഗലം, ടിപ്പ് ടോപ് ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി ഒ കെ കാസിം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210346/kmcc-duly-celebrated-election-victory)