---
title: "#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#Heart #attack #native #Kannur #passed #away #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210379/heart-attack-native-kannur-passed-away-oman"
published_at: "2024-06-06T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661ce4d40743_death.jpg"
keywords: []
---

# #death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ അന്തരിച്ചു.

## Article Content

**മസ്കത്ത്​: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ അന്തരിച്ചു.

കാടാച്ചിറ ആഡൂര്‍ സ്വദേശി പുള്ളുവന്‍ വളപ്പില്‍ ജുനൈദ് (50) ആണ് മസ്കത്ത്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

മൊബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. പിതാവ്​: പരേതനായ അബ്ദുല്ല കൊണിയില്‍. മാതാവ്​: കുഞ്ഞാമിന.

ഭാര്യ: മഫ്നൂന. മൂന്ന്​ മക്കളുണ്ട്​. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210379/heart-attack-native-kannur-passed-away-oman)