---
title: "കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Expatriate found hanged in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/21040/expatriate-found-hanged-in-kuwait"
published_at: "2022-01-16T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3914046eb0_death.jpg"
keywords: []
---

# കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കവൈത്ത് സിറ്റി:** കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്റാസിലായിരുന്നു സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം.

## Article Content

**കവൈത്ത് സിറ്റി:** കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്റാസിലായിരുന്നു സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം.

മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/21040/expatriate-found-hanged-in-kuwait)