---
title: "#eid |  സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്"
english_title: "#New #moon #seen #Saudi #Arabia #Feast #Sacrifice #gulf #June #16"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210402/new-moon-seen-saudi-arabia-feast-sacrifice-gulf-june-16"
published_at: "2024-06-06T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661e926ace40_soudi.jpg"
keywords: []
---

# #eid |  സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്.

## Article Content

**റിയാദ്: ** സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്.

നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും.

അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210402/new-moon-seen-saudi-arabia-feast-sacrifice-gulf-june-16)