---
title: "#SpoiledMeat | കു​വൈ​ത്തിൽ കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു; ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി "
english_title: "#Spoiledmeat #seized #Kuwait; #Shops #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210471/spoiledmeat-seized-kuwait-shops-closed"
published_at: "2024-06-07T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666292b016296_GF.jpg"
keywords: []
---

# #SpoiledMeat | കു​വൈ​ത്തിൽ കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു; ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​ര ട​ണ്ണി​ല​ധി​കം കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് അ​ര ട​ണ്ണി​ല​ധി​കം കേ​ടാ​യ മാം​സം പി​ടി​ച്ചെ​ടു​ത്തു.

ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ലാ​ത്ത മാ​സം ക​ണ്ടെ​ത്തി​യ​ത്.

നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഒ​മ്പ​ത് ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യി അ​തോ​റി​റ്റി മു​ബാ​റ​ക്കി​യ സെ​ന്‍റ​ർ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത് ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ല.

പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210471/spoiledmeat-seized-kuwait-shops-closed)