---
title: "#death | പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു "
english_title: "#procedure #bring #deadbody #expatriate #Malayali #country #progressing."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210510/procedure-bring-deadbody-expatriate-malayali-country-progressing"
published_at: "2024-06-07T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662af43d0618_hg.jpg"
keywords: []
---

# #death | പ്രവാസി മലയാളിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്​: [ **ഒ​മാ​നി​ൽ മ​ര​ണ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യ​ലാ​ണെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: [ **ഒ​മാ​നി​ൽ മ​ര​ണ​പ്പെ​ട്ട തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യ​ലാ​ണെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ സ​ജീ​ഷി​നെ (39 ) മേ​യ് 26 നാ​ണ്​ ജ​ർ​ദ്ധ​യി​ൽ മ​രിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

മൃ​ത​ദേ​ഹം മ​സ്‌​ക​ത്തി​ലെ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സൂ​ർ മേ​ഖ​ല​യി​ലെ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​കാ​ശ് ത​ട​ത്തി​ൽ, താ​ജു​ദ്ദീ​ൻ, ജി​ജോ പി​കെ, സു​രേ​ഷ്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​റി​ജി​ന​ൽ പാ​സ്പോ​ർ​ട്ടി​ല്ലാ​തി​രു​ന്ന​തും മറ്റുമാണ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്നു കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210510/procedure-bring-deadbody-expatriate-malayali-country-progressing)