---
title: "#rain | വാരാന്ത്യത്തില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്"
english_title: "#Meteorological #Department #said #chance #rain  #Oman #during #weekend."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210582/meteorological-department-said-chance-rain-oman-during-weekend"
published_at: "2024-06-07T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ee8a93ddb_rain.jpg"
keywords: []
---

# #rain | വാരാന്ത്യത്തില്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

> **Lead Summary:** **മസ്കറ്റ്: **ഒമാനില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്.

## Article Content

**മസ്കറ്റ്: **ഒമാനില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് അറിയിപ്പ്.

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴയ്ക്കൊപ്പം കാറ്റും ഇടിയുമുണ്ടാകും.

പൊടിപടലങ്ങള്‍ ഉയരുന്നത് ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും, പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ ബ​ത്തി​ന, വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ൽ.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ​ തീ​ര​ത്ത് താ​ഴ്ന്ന മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് തു​ട​രു​​മെ​ന്നും അ​ധി​കൃ​ത​ർ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210582/meteorological-department-said-chance-rain-oman-during-weekend)