---
title: "#fire | ഒമാനില്‍ ടാങ്കർ ലോറിക്ക്​ തീപിടിച്ച്​ രണ്ടുപേർ മരിച്ചു"
english_title: "#Two #killed #tankerlorry #fire #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210604/two-killed-tankerlorry-fire-oman"
published_at: "2024-06-07T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66630c13acf3e_DS.jpg"
keywords: []
---

# #fire | ഒമാനില്‍ ടാങ്കർ ലോറിക്ക്​ തീപിടിച്ച്​ രണ്ടുപേർ മരിച്ചു

> **Lead Summary:** **മസ്കത്ത്​: [** ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം.

## Article Content

**മസ്കത്ത്​: [** ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം.

അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210604/two-killed-tankerlorry-fire-oman)