---
title: "#accident | ദുബൈയിൽ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു "
english_title: "#Malayalee #expatriate #who #critical #condition #died #being #hit # bike #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210616/malayalee-expatriate-who-critical-condition-died-being-hit-bike-dubai"
published_at: "2024-06-07T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66631d4eb50bb_h.jpg"
keywords: []
---

# #accident | ദുബൈയിൽ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **ദുബൈ: [ ** റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് മരിച്ചു.

## Article Content

**ദുബൈ: [ ** റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് മരിച്ചു.

ദുബൈ ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.

10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്‍റെ സഹോദരനും ദുബൈ മരിച്ചത്.

ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്.

സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. കബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210616/malayalee-expatriate-who-critical-condition-died-being-hit-bike-dubai)