---
title: "#EIDholiday | ബലിപെരുന്നാൾ; സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു"
english_title: "#Feast #Sacrifice #fourday #holiday #Announced #private #meetings #Saudi #Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210626/feast-sacrifice-fourday-holiday-announced-private-meetings-saudi-arabia"
published_at: "2024-06-07T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666322a424dec_MOON.jpg"
keywords: []
---

# #EIDholiday | ബലിപെരുന്നാൾ; സൗദിയിൽ സ്വകാര്യ മേഖയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **റിയാദ്: **ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം.

## Article Content

**റിയാദ്: **ബലിപെരുന്നാളിന് സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ മാനവ വിഭവ ശേഷി മന്ത്രാലയം.

ജൂൺ 15 മുതൽ 18വരയൊണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാസപ്പിറവി കണ്ടതോടെ ഹിജ്റ 1444ലെ ഹജ്ജ് ഈ മാസം 14ന് ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മാസപ്പിറവി ദൃശ്യമായത്. ഒമാൻ ഒഴികെയുള്ള എല്ലാ ​ഗൾഫ് രാജ്യങ്ങളിലും ജൂണ് 16നാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ജൂൺ 17നാണ് ബലിപെരുന്നാൾ.

ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുൽ ഹജ്ജ്. ദുൽ ഹജ്ജ് മാസത്തിലാണ് ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നത്. ദുൽ ഹജ്ജ് 10നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210626/feast-sacrifice-fourday-holiday-announced-private-meetings-saudi-arabia)