---
title: "#RainWarning | ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് "
english_title: "#Chance #heavyrain #wind #today; #Oman #CivilAviationAuthority #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210815/chance-heavyrain-wind-today-oman-civilaviationauthority-warning"
published_at: "2024-06-08T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6664356865523_YDI6.jpg"
keywords: []
---

# #RainWarning | ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് 

> **Lead Summary:** **മസ്കത്ത്: [ ** ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.

## Article Content

**മസ്കത്ത്: [ ** ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.

രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്​കത്ത്, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, തെക്ക്​-വടക്ക് ​ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.

ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210815/chance-heavyrain-wind-today-oman-civilaviationauthority-warning)