#SaudiGrandMufti | പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് പാപമാണെന്ന് സൗദി ഗ്രാൻറ് മുഫ്തി

#SaudiGrandMufti | പെർമിറ്റില്ലാതെ ഹജ്ജിന് പോകുന്നത് പാപമാണെന്ന് സൗദി ഗ്രാൻറ് മുഫ്തി
Jun 8, 2024 08:31 PM | By VIPIN P V

റിയാദ്: (gccnews.in) പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്.

ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്തു. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ ഇതിൽ പ്രധാനമാണെന്നും ഗ്രാൻറ് മുഫ്തി കൂട്ടിച്ചേർത്തു.

പെർമിറ്റ് നേടുകയെന്നത് ശരീഅ വ്യവസ്ഥയുടെ ഭാഗമാണ്. നന്മകൾ സംരക്ഷിക്കുകയും തിന്മകൾ തടയലുമാണത്.

തീർഥാടകരുടെ സ്വീകരണം സുഗമമാക്കാനും ക്രമീകരിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കാനുമാണ് ഈ നിയന്ത്രണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഗ്രാൻറ് മുഫ്തി വിശദീകരിച്ചു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇരുഹറമുകളിലെത്തുന്നവരെയും സേവിക്കുക എന്ന ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ശ്രമങ്ങൾ നടത്തുന്നതിനും പണം ചെലവഴിക്കുന്നതിനും ഭരണകൂടം ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്നും യാതൊരു അലംഭാവവും കാണിക്കുന്നില്ലെന്നും ഗ്രാൻറ് മുഫ്തി പറഞ്ഞു.

ഹജ്ജിെൻറ എണ്ണപ്പെട്ട ദിവസങ്ങൾ പ്രാർഥനകളിലും ആരാധനകളിലും ഉപയോഗപ്പെടുത്തി ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്നും തീർഥാടകരോട് ഗ്രാൻറ് മുഫ്തി ആവശ്യപ്പെട്ടു.

#SaudiGrandMufti #says #going #Hajj #permit #sin

Next TV

Related Stories
#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

Nov 26, 2024 08:59 PM

#busservice | ദുബായിൽ 29 മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ

റൂട്ട് 108 വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലും പ്രത്യേക പരിപാടികളുള്ളപ്പോഴും...

Read More >>
#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത;  മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Nov 26, 2024 08:55 PM

#rain | യുഎഇയിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

വ്യാഴാഴ്ച രാവിലെ, ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയുടെ തീരപ്രദേശങ്ങളിലേയ്ക്കും റാസൽഖൈമയിലേയ്ക്കും മഴ...

Read More >>
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

Nov 26, 2024 04:16 PM

#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

​ഉമ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
Top Stories










News Roundup