---
title: "കാറോടിച്ച 14 വയസുകാരന്‍ അപകടത്തില്‍പെട്ട് മരിച്ചു"
english_title: "A 14-year-old boy was killed when his car overturned in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/21085/a-14-year-old-boy-was-killed-when-his-car-overturned-in-kuwait"
published_at: "2022-01-16T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3d2ea94c5d_accident.jpg"
keywords: []
---

# കാറോടിച്ച 14 വയസുകാരന്‍ അപകടത്തില്‍പെട്ട് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ കാര്‍ തലകീഴായി മാറിഞ്ഞ് 14 വയസുകാരന്‍ മരിച്ചു. വഫ്‍റയിലായിരുന്നു സംഭവം. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ കാര്‍ തലകീഴായി മാറിഞ്ഞ് 14 വയസുകാരന്‍ മരിച്ചു. വഫ്‍റയിലായിരുന്നു സംഭവം. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച സ്വദേശി ബാലനാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് ജുവനൈല്‍ പ്രോസിക്യൂഷന്  കൈമാറി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/21085/a-14-year-old-boy-was-killed-when-his-car-overturned-in-kuwait)