---
title: "#death | നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "#youngman #who #go #home #tomorrow #died #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210858/youngman-who-go-home-tomorrow-died-due-heartattack"
published_at: "2024-06-08T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66647adfb70c6_death.jpg"
keywords: []
---

# #death | നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: ** നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു .

## Article Content

**മനാമ: ** നാളെ നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു .

കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടി(28 )യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് അന്തരിച്ചത് .

അടുത്ത ദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു. രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു.

വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകൻ ആണ്.മാതാവ്:ഫാത്തിമ.സഹോദരങ്ങൾ ഫായിസ് , ഷിനാസ്. മൃതദേഹംനാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യിത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210858/youngman-who-go-home-tomorrow-died-due-heartattack)