റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം

റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം
Sep 24, 2021 07:52 AM | By Truevision Admin

റിയാദ്: പ്രവാസികൾ റീഎൻട്രി വിസ  കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന്  ഓർമ്മിപ്പിച്ച് സൗദി പാസ്‍പോർട്ട് വിഭാഗം.

എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല.

അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും. വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി. എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്.

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.

Passport section requires expatriates to return to Saudi Arabia before the end of the re-entry period

Next TV

Related Stories
സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

Oct 13, 2021 07:49 PM

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു...

Read More >>
സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Oct 12, 2021 09:22 PM

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി...

Read More >>
സൗദിയിലെ  ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

Oct 12, 2021 07:25 AM

സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ...

Read More >>
സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Oct 11, 2021 07:55 PM

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ...

Read More >>
 നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

Oct 8, 2021 08:03 PM

നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ ...

Read More >>
മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

Oct 8, 2021 07:40 AM

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന്...

Read More >>
Top Stories