---
title: "#accident |  കുവൈത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം "
english_title: "#two #expats #died #different #accidents #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211012/two-expats-died-different-accidents-kuwait"
published_at: "2024-06-09T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666592ae0952a_accident.jpg"
keywords: []
---

# #accident |  കുവൈത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വഫ്ര ഫാംസ് റോഡിലും മഹ്ബൂല ഏരിയയിലെ ട്രാഫിക് ജംഗ്ഷനിലും ഉണ്ടായ അപകടങ്ങളില്‍ രണ്ട് അറബ് പ്രവാസികള്‍ മരിച്ചു.

വഫ്ര ഫാംസ് റോഡിൽ വാഹനത്തിനകത്ത് ഒരാൾ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

റെസ്ക്യൂ പോലീസ് പട്രോളിംഗ്, വഫ്ര പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ്, വഫ്ര ഫയർ സ്റ്റേഷൻ എന്നിവരെത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല.

മഹ്ബൂല മേഖലയിൽ മോട്ടോർ സൈക്കിൾ മറിഞ്ഞാണ് അറബ് പൗരനായ ബൈക്ക് യാത്രികൻ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211012/two-expats-died-different-accidents-kuwait)