---
title: "#arrest | ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേ‍ർ അറസ്റ്റിൽ"
english_title: "#50 #kilo #cannabis #seized #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211013/50-kilo-cannabis-seized-kuwait"
published_at: "2024-06-09T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665934050576_kuwait.jpg"
keywords: []
---

# #arrest | ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേ‍ർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലേക്ക് കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്.

150,000 കുവൈത്തി ദിനാർ (നാല് കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലവരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപനക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്.

കഞ്ചാവ് കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ്, നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സംശയമുള്ളവരുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211013/50-kilo-cannabis-seized-kuwait)