---
title: "#arrest | കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നിയമലംഘകരായ 12,974 പ്രവാസികള്‍ പിടിയില്‍ "
english_title: "#Rigorous #testing #continues; #law-#breaking #expatriates #arrested #SaudiArabia #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211063/rigorous-testing-continues-law-breaking-expatriates-arrested-saudiarabia-week"
published_at: "2024-06-09T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d8272dda9_sgsa.jpg"
keywords: []
---

# #arrest | കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നിയമലംഘകരായ 12,974 പ്രവാസികള്‍ പിടിയില്‍ 

> **Lead Summary:** **റിയാദ്: [ **വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു.

## Article Content

**റിയാദ്: [ **വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു.

താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 12,974 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

താമസ നിയമം ലംഘനത്തിന്​ 8,044 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 3,395 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 1,535 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 815 പേരിൽ 54 ശതമാനം യമനികളും 41 ശതമാനം എത്യോപ്യക്കാരും അഞ്ച് ​ശതമാനം മറ്റ് രാജ്യക്കാരുമാണ്.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​ന്‍റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു.

രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211063/rigorous-testing-continues-law-breaking-expatriates-arrested-saudiarabia-week)