---
title: "#temperature  | സൗദിയിൽ വേനൽ ചൂടേറുന്നു; താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു "
english_title: "#Summerheats #SaudiArabia; #temperature #crossed #degrees #Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211173/summerheats-saudiarabia-temperature-crossed-degrees-celsius"
published_at: "2024-06-10T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666b520cc048_FFT.jpg"
keywords: []
---

# #temperature  | സൗദിയിൽ വേനൽ ചൂടേറുന്നു; താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു 

> **Lead Summary:** **റിയാദ് : [** സൗദി അറേബ്യയില്‍ ചൂട് കൂടുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

## Article Content

**റിയാദ് : [** സൗദി അറേബ്യയില്‍ ചൂട് കൂടുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

മക്കയിലും മദീനയിലും ചൂട് കൂടുകയാണ്. 45 മുതല്‍ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. കിഴക്കന്‍ പ്രവിശ്യയില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നു.

രാജ്യത്തെ മറ്റ് നഗരങ്ങളിലും ചൂടേറുകയാണ്. അതേസമയം വരും ദിവസങ്ങളില്‍ താപനില വീണ്ടും ഉയരുമെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

അതേസമയം വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211173/summerheats-saudiarabia-temperature-crossed-degrees-celsius)