---
title: "#ARREST | പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ചു, നൈസായി പുതിയത് പൊക്കി; എല്ലാം കണ്ട് ക്യാമറ, ഒടുവില്‍ യുവാവ് പിടിയില്‍ "
english_title: "#reached #church, #took #old #shoes#put #nice #new #camera #finally #caught #youngman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211302/reached-church-took-old-shoesput-nice-new-camera-finally-caught-youngman"
published_at: "2024-06-10T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667325c6a1f1_HFF.jpg"
keywords: []
---

# #ARREST | പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ചു, നൈസായി പുതിയത് പൊക്കി; എല്ലാം കണ്ട് ക്യാമറ, ഒടുവില്‍ യുവാവ് പിടിയില്‍ 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍.

ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തും.

തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ഷൂസെടുത്ത് ധരിച്ച് യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയാണ് പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞത്. നേരത്തെ ഒന്നിലേറെ മോഷണം, വിശ്വാസ വഞ്ചനാ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് കണ്ടെത്തി.

പ്രതി ഷൂസ് മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211302/reached-church-took-old-shoesput-nice-new-camera-finally-caught-youngman)