---
title: "#Hajj | കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി"
english_title: "#Hajis #Kerala #reached #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211304/hajis-kerala-reached-makkah"
published_at: "2024-06-10T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667334e28959_HFH.jpg"
keywords: []
---

# #Hajj | കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

> **Lead Summary:** **മക്ക:[ **കേരളത്തിൽ നിന്നുള്ള നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. 322 പേരടങ്ങുന്ന അവസാന ഹാജിമാരെ വഹിച്ചുള്ള വിമാനം ഇന്നു പുലർച്ചെ കണ്ണൂരിൽ നിന്നാണ് എത്തിയത്.

## Article Content

**മക്ക:[ **കേരളത്തിൽ നിന്നുള്ള നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. 322 പേരടങ്ങുന്ന അവസാന ഹാജിമാരെ വഹിച്ചുള്ള വിമാനം ഇന്നു പുലർച്ചെ കണ്ണൂരിൽ നിന്നാണ് എത്തിയത്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ എംബാർകേഷൻ പോയിന്റുകൾ വഴി 18201 ഹാജിമാരാണ് ഇതുവരെ മക്കയിലെത്തിയത്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 106 തീർത്ഥാടകരും ലക്ഷദ്വീപിൽ നിന്നുള്ള 93 തീർത്ഥാടകരും ഉൾപ്പെടും.

ഇന്നെത്തിയ ഹാജിമാർ ഉംറ കർമങ്ങൾ പൂർത്തിയാക്കി മക്കയിലെ അസീസിയയിൽ തുടരും. അടുത്ത വെള്ളിയാഴ്ചയാണ് ഹാജിമാർ കർമങ്ങൾക്കായി മിനായിലേക്ക് നീങ്ങുക.

ഹജ്ജിന് മൂന്ന് ദിനം ശേഷിക്കെ ഹാജിമാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവീസ് ഇന്ന് മുതൽ അവസാനിപ്പിച്ചു. ഹറമിലെ തിരക്കൊഴിവാക്കാനാണ് ഈ നടപടി.

ഇനി ദുൽഹജ്ജ് പതിനഞ്ചിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുക. വരും ദിനങ്ങളിൽ ഹാജിമാർ അടുത്തുള്ള പള്ളികളിൽ നമസ്‌കാരവും പ്രാർത്ഥനയുമായി താമസകേന്ദ്രങ്ങളിൽ കഴിഞ്ഞു കൂടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211304/hajis-kerala-reached-makkah)