---
title: "#accident | ബ​ഹ്​​റൈ​നിൽ ര​ണ്ട്​ വ്യത്യസ്ത വാ​ഹ​നാ​പ​ക​ടങ്ങളിൽ മൂ​ന്നു​പേ​ർ മ​രി​ച്ചു "
english_title: "#Three #two #separate #road #accident #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211432/three-two-separate-road-accident-bahrain"
published_at: "2024-06-11T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66680f8ab0aac_f.jpg"
keywords: []
---

# #accident | ബ​ഹ്​​റൈ​നിൽ ര​ണ്ട്​ വ്യത്യസ്ത വാ​ഹ​നാ​പ​ക​ടങ്ങളിൽ മൂ​ന്നു​പേ​ർ മ​രി​ച്ചു 

> **Lead Summary:** **മ​നാ​മ: [ ** സ​ഖീ​റി​ൽ​ന​ട​ന്ന ര​ണ്ട്​ അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ള​ട​ക്കം മൂ​ന്നു​​പേ​ർ മ​രി​ച്ചു.

## Article Content

**മ​നാ​മ: [ ** സ​ഖീ​റി​ൽ​ന​ട​ന്ന ര​ണ്ട്​ അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ള​ട​ക്കം മൂ​ന്നു​​പേ​ർ മ​രി​ച്ചു.

ആ​ദ്യ അ​പ​ക​ടം റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​​മ്പോ​ഴാ​ണ്​ സം​ഭ​വി​ച്ച​ത്. ഇ​തി​ൽ ഒ​രു ഏ​ഷ്യ​ക്കാ​ര​നും മ​രി​ച്ചു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​യാ​ളു​ടെ അ​ശ്ര​ദ്ധ​യാ​ണ്​ ജീ​വ​നെ​ടു​ത്ത​ത്. ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ ര​ണ്ട്​ ബ​ഹ്​​റൈ​നി​ക​ൾ മ​രി​ച്ച​ത്.

മ​റ്റൊ​രാ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ലൈ​നി​ലേ​ക്ക്​ നേ​ർ​ക്കു​നേ​രെ വ​ന്നാ​ണ്​ കൂ​ട്ടി​യി​ടി​യു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണ​​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211432/three-two-separate-road-accident-bahrain)