---
title: "#fire | അബൂദബിയിൽ കെട്ടിടത്തിന്​ തീപിടിച്ച് വന്‍ നാശനഷ്ടം "
english_title: "#building #AbuDhabi #badly #damaged #fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211610/building-abudhabi-badly-damaged-fire"
published_at: "2024-06-12T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66693864a8180_rr.jpg"
keywords: []
---

# #fire | അബൂദബിയിൽ കെട്ടിടത്തിന്​ തീപിടിച്ച് വന്‍ നാശനഷ്ടം 

> **Lead Summary:** **അബൂദബി: [** മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഷോപ്പിനു തീപിടിച്ച് വന്‍ നാശനഷ്ടം.

## Article Content

**അബൂദബി: [** മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഷോപ്പിനു തീപിടിച്ച് വന്‍ നാശനഷ്ടം.

ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടമുണ്ടായത്​. മണിക്കൂറുകളോളം കഠിനപ്രയത്‌നം നടത്തിയാണ് അബൂദബി പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതര്‍ തീ കെടുത്തിയത്.

ഈ ഭാഗത്തുള്ള മറ്റ് ഷോപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

സുരക്ഷ ഉറപ്പുവരുത്തിയ ശേഷമേ പൂര്‍ണ സ്ഥിതിയില്‍ ഈ ഭാഗം തുറന്നുകൊടുക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211610/building-abudhabi-badly-damaged-fire)