---
title: "#Fire | കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലെ തീപ്പിടിത്തം; മലയാളികളടക്കം 35 പേർ മരിച്ചു "
english_title: "#Fire #breaks #laborcamp #Kuwait; #people #including #Malayalees #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211645/fire-breaks-laborcamp-kuwait-people-including-malayalees-died"
published_at: "2024-06-12T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666957b93f124_GR.jpg"
keywords: []
---

# #Fire | കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലെ തീപ്പിടിത്തം; മലയാളികളടക്കം 35 പേർ മരിച്ചു 

> **Lead Summary:** **മംഗഫ്: [ ** കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു.

## Article Content

**മംഗഫ്: [ ** കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 35 പേർ മരിച്ചു.

മംഖഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്.

പുലര്‍ച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്‌. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പാണ് ഇത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു.

അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211645/fire-breaks-laborcamp-kuwait-people-including-malayalees-died)